ആ​ത്മാ​ഭി​ഷേ​കം ന​ഷ്ട​പ്പെ​ട്ടാ​ൽ മ​നഃ​സാ​ക്ഷി ഇ​ല്ലാ​താ​കും: മാ​ർ തോ​മ​സ് ച​ക്യേ​ത്ത്

01:25 AM Apr 07, 2017 | Deepika.com
മ​ല​യാ​റ്റൂ​ർ: ആ​ത്മാ​ഭി​ഷേ​കം ന​ഷ്ട​പ്പെ​ട്ടാ​ൽ മ​നു​ഷ്യ​ന്‍റെ മ​നഃ​സാ​ക്ഷി ഇ​ല്ലാ​താ​ക്കു​മെ​ന്നും മ​നഃ​സാ​ക്ഷി വീ​ണ്ടെ​ടു​ക്കാ​ൻ ആ​ത്മാ​വി​നാ​ൽ അ​ഭി​ഷേ​കം നേ​ട​ണ​മെ​ന്നും ബി​ഷ​പ്പ് മാ​ർ തോ​മ​സ് ച​ക്യേ​ത്ത്. മു​പ്പ​ത്തി​യാ​റാ​മ​ത് മ​ല​യാ​റ്റൂ​ർ ബൈ​ബി​ൾ ക​ണ്‍വൻ​ഷ​നിൽ (ആ​ത്മാ​ഭി​ഷേ​കം-2017) ​സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
ആ​ത്മാ​ഭി​ഷേ​കം നേ​ടു​ന്ന​തി​നു​ള്ള ഉ​ത്ത​മ​വേ​ദി​യാ​ണു ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ. ആത്മാ​വി​ൽ നി​റ​യാ​ൻ സാ​ധി​ക്കു​ന്പോ​ൾ ദൈ​വ​സ്പ​ർ​ശ​നം ല​ഭി​ക്കും. അ​ത് മ​നു​ഷ്യ​നെ പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ അ​ടി​മ​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള ശ​ക്തി ന​ൽ​കും. ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽനി​ന്നു ല​ഭി​ക്കു​ന്ന ദൈ​വീ​കശ​ക്തി മ​റ്റു​ള്ള​വ​രി​ലേ​ക്കു പ​ക​രാ​നും സ്വ​യം നി​ല​നി​ർ​ത്താ​നും ശ്ര​മി​ക്ക​ണ​മെ​ന്നും ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു.
കു​രി​ശു​മു​ടി റെ​ക്ട​ർ ഫാ.​ സേ​വ്യ​ർ തേ​ല​ക്കാ​ട്ട്, മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​ണ്‍ തേ​യ്ക്കാ​ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്കിരി​ക്കാ​വു​ന്ന പ​ന്ത​ലി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ന്ന​ത്.
നി​ന്‍റെ സ​ന്ത​തി​ക​ളു​ടെ മേ​ൽ എ​ന്‍റെ ആ​ത്മാ​വും നി​ന്‍റെ മ​ക്ക​ളു​ടെ മേ​ൽ എ​ന്‍റെ അ​നു​ഗ്ര​ഹ​വും ഞാ​ൻ വ​ർ​ഷി​ക്കും എ​ന്ന​താ​യിരുന്നു ഈ ​വ​ർ​ഷ​ത്തെ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​പ്ത​വാ​ക്യം. അ​തി​രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീ​മി​ലെ ഫാ. ​ജോ​സ​ഫ് പാ​റേ​ക്കാ​ട്ടി​ലാ​ണു ക​ണ്‍​വ​ൻ​ഷ​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.