കുറുപ്പംപടി: കൂവപ്പടി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം. പഞ്ചായത്തിലെ കിഴക്കേ ഐമുറി, കാവുംപുറം, പടിയ്ക്കൽപ്പാറ, കൈക്കുത്തിയാൽ, തോട്ടുവ, ചേരാനല്ലൂർ, കോടനാട്, ആലാട്ടുചിറ എന്നീ പ്രദേശങ്ങളിൽ ജനങ്ങൾകുടിക്കാൻ വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. കിണറുകൾ വറ്റി, കനാൽവെള്ളം കൃത്യമായി കിട്ടുന്നില്ല.
കൃഷികൾ എല്ലാം നശിച്ചിരിക്കുന്നു. മൈനർ ഇറിഗേഷൻ വകുപ്പിന്റെ കീഴിൽ കപ്പിരിക്കാട്, ചേരാനല്ലൂർ പന്പ് ഹൗസുകളും പഞ്ചായത്തിന്റെ 20 വാർഡുകളിലും കുടിവെള്ളം എത്തിക്കുന്നതിന് ചേരാനല്ലൂർ വില്ലേജ് വാട്ടർ സപ്ലൈ സ്കീമും നിലവിലുണ്ട്. ഈ രണ്ട് മേഖലയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ടാണ് വെള്ളം എത്തിക്കാൻ സാധിക്കാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. കുടിവെള്ളം കിട്ടുന്നതിനുള്ള നടപടികൾ എത്രയുംവേഗം സർക്കാർ സ്വീകരിക്കണമെന്ന് പൊതുജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.
കൂവപ്പടി ഗ്രാമപഞ്ചായത്തിൽ കുടിവള്ളക്ഷാമം രൂക്ഷം
01:24 AM Apr 07, 2017 | Deepika.com