ഹർത്താൽ ദിനത്തിൽ ഹാജർ രേഖപ്പെടുത്തി ബാങ്ക് അടച്ചതായി ആക്ഷേപം

01:24 AM Apr 07, 2017 | Deepika.com
പെ​രു​ന്പാ​വൂ​ർ: തു​റ​ന്ന ബാ​ങ്ക് അ​ട​പ്പി​ക്കാ​ൻ സ​മ​ര​ക്കാ​രെ കാ​ത്തു​നി​ന്നെ​ങ്കി​ലും സ​മ​ര​ക്കാ​ർ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തി ബാ​ങ്ക് അ​ട​ച്ച​താ​യി ആ​ക്ഷേ​പം. പെ​രു​ന്പാ​വൂ​ർ എംസി റോ​ഡി​ലെ എ​സ്ബി​ഐ (എ​സ്ബി​ടി) ശാ​ഖ​യി​ലാ​ണ് സം​ഭ​വം. രാ​വി​ലെ പ​ത്തി​ന് ഭൂ​രി​ഭാ​ഗം ജീ​വ​ന​ക്കാ​രും ബാ​ങ്കി​ൽ എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ബാ​ങ്കി​ൽ എ​ത്തി​യ​വ​രോ​ട് ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് സ​മ​ര​ക്കാ​ർ വ​രു​മെ​ന്ന് പ​റ​ഞ്ഞ് ബാങ്ക് പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.
മാ​നേ​ജ​റോ​ട് പ്ര​​വ​ർ​ത്ത​ന​ത്തെപ്പ​റ്റി ചോ​ദി​ച്ചെ​ങ്കി​ലും ത​ക്ക​താ​യ മ​റു​പ​ടി പ​റ​യാ​തെ ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ബാ​ങ്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല. തു​റ​ന്ന ബാ​ങ്ക് പ്ര​വ​ർ​ത്തി​പ്പി​ക്കാ​തെ ഉ​പ​ഭോ​ക്താ​ക്ക​ളെ മ​ട​ക്കി​വി​ട്ട ശേ​ഷം ജീ​വ​ന​ക്കാ​ർ മു​ങ്ങി​യ​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഹാ​ജ​ർ മാ​ത്രം വെ​ക്കാ​ൻ ബാ​ങ്ക് തു​റ​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​തിരേ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.