അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന: ര​ണ്ടു പേ​ർ പി​ടി​യി​ൽ

01:24 AM Apr 07, 2017 | Deepika.com
ആ​ലു​വ: അ​ന​ധി​കൃ​ത വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 18 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​വി. ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ടീ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 9.30ഓ​ടെ പ​ട്ടി​മ​റ്റം ജം​ഗ്ഷ​നി​ൽ​നി​ന്ന് പെ​രു​ന്പാ​വൂ​ർ ക​ടു​വാ​ൽ ക​ണി​യാം​പ​റ​ന്പി​ൽ ഷാ​ജി (47), വ​ല്ലം റ​യോ​ണ്‍​പു​രം എ​രേ​ക്കാ​ട്ടു​കു​ടി അ​നി​ൽ (36) എ​ന്നി​വ​രെയാണ് പി​ടി​കൂ​ടി​യ​ത്. ഇവരുടെ പ​ക്ക​ൽ​നി​ന്നും 375 മി​ല്ലി വീ​ത​മു​ള്ള 48 കു​പ്പി വി​ദേ​ശ​മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പ​ട്ടി​മ​റ്റം ജം​ഗ്ഷ​നി​ലു​ള്ള ബി​വ​റേ​ജ​സ് മ​ദ്യ​വി​ല്പ​ന​ശാ​ല​യി​ൽ നി​ന്നു ര​ണ്ടും പേ​രും ത​വ​ണ​ക​ളാ​യി 48 കു​പ്പി​ക​ൾ വാ​ങ്ങി സൂ​ക്ഷി​ച്ച​ശേ​ഷം പെ​രു​ന്പാ​വൂ​ർ വ​ല്ലം ഭാ​ഗ​ത്തേ​ക്ക് ചി​ല്ല​റ വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.
എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ലു​വ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി വി.​കെ. സ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ കെ.​എ. ജോ​യി, പോ​ലീ​സു​കാ​രാ​യ ശ്യാം, ​ര​ഞ്ജി​ത്, മു​ഹ​മ്മ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സ്പെ​ഷ​ൽ ടീം ​സ്ക്വാ​ഡാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.