കൂ​ത്താ​ട്ടു​കു​ളത്ത് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി

01:24 AM Apr 07, 2017 | Deepika.com
കൂ​ത്താ​ട്ടു​കു​ളം: മേ​ഖ​ല​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. ക​രി​ന്പ​ന തോ​ട്ടി​ലും സ​മീ​പ​ത്തു​ള്ള കു​ഴി​ക്കാ​ട്ട്കു​ന്നേ​ൽ കൊ​ടി​യ​രി​ക്ക​ൽ ബി​നോ​യു​ടെ റ​ബ​ർ തോ​ട്ട​ത്തി​ലു​മാ​ണ് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​രു​ളി​ന്‍റെ മ​റ​വി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന മാ​ലി​ന്യം ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ള്ളു​ന്ന​ത് വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.
കൂ​ത്താ​ട്ടു​കു​ളം-ന​ട​ക്കാ​വ് ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​തി​നു​മു​ൻ​പും പ​ല​ത​വ​ണ മാ​ലി​ന്യം ത​ള്ളി​യി​ട്ടു​ണ്ട്. ഒ​രേ സ്ഥ​ല​ത്ത് സ്ഥി​ര​മാ​യി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​താ​യി പ​രാ​തി​യു​ണ്ടാ​യി​ട്ടും അ​ധി​കൃ​ത​ർ ഒ​രു ന​ട​പി​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.