കു​ന്ന​ത്താ​ൻ ക​ന്പ​നി​യി​ലേ​ക്കു​ള്ള മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

01:23 AM Apr 07, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: നി​ര​പ്പ് ഒ​ഴു​പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ന്ന​ത്താ​ൻ ചി​പ്പ് ബോ​ർ​ഡ് ക​ന്പ​നി​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം ഒ​ത്തു​തീ​ർ​പ്പ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന മാ​ർ​ച്ചി​ലാ​ണ് സം​ഘ​ർ​ഷം. മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ സ​മ​ര​ക്കാ​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും ത​ള്ളും ന​ട​ന്നു.
മു​ൻ എം​എ​ൽ​എ ബാ​ബു പോ​ൾ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. ന​വാ​സ് അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ൻ.​അ​രു​ണ്‍, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​കെ. ബാ​ബു​രാ​ജ്, എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി.​ശ​ശി, സെ​ക്ര​ട്ട​റി കെ.​എ. ന​വാ​സ്, ഇ.​കെ.​സു​രേ​ഷ്, കെ.​എ. സ​നി​ർ, എം.​വി.​സു​ഭാ​ഷ്, കെ.​ഇ.​ഷാ​ജി, ജി.​രാ​കേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ള​വൂ​ർ പൊ​ന്നി​രി​ക്ക​പ്പ​റ​ന്പി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ചി​ന് സീ​ന ബോ​സ്, എ​ൻ.​കെ.​പു​ഷ്പ, വി​ൽ​സ​ണ്‍ ഇ​ല്ലി​ക്ക​ൽ, വി.​എം.​ത​ന്പി, മേ​ജോ ജോ​ർ​ജ്, ജോ​ളി പൊ​ട്ട​യ്ക്ക​ൽ, ഒ.​സി.​ഏ​ലി​യാ​സ്, ഇ​ബ്രാ​ഹിം മു​ളാ​ട്ട്, കെ.​എം.​അ​ലി​യാ​ർ, പി.​വി. ജോ​യി, അ​ഷ​റ​ഫ് ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.