റോ​ഡ് നി​ർ​മാ​ണ​ത്തോടൊ​പ്പം ജോലികൾ പൂർത്തിയാക്കി വാ​ട്ട​ർ അ​ഥോ​റി​ട്ടി

01:23 AM Apr 07, 2017 | Deepika.com
കൂ​ത്താ​ട്ടു​കു​ളം: കെ​എ​സ്ടി​പി റോ​ഡ് നി​ർ​മാ​ണ​ത്തോടൊ​പ്പം വാ​ട്ട​ർ അ​ഥോ​റി​ട്ടി​യു​ടെ ഇ​ന്‍റ​ർ ക​ണ​ക്ഷ​ൻ പ്രവൃത്തികൾ പൂ​ർ​ത്തി​യാ​കു​ന്നു. ചോ​ര​ക്കു​ഴി മു​ത​ൽ മേ​രി​ഗി​രി സ്കൂ​ൾ വ​രെ​യു​ള്ള ആ​റു സ്ഥ​ല​ങ്ങ​ളി​ലെ ഇ​ന്‍റ​ർ ക​ണ​ക്ഷ​നു​ക​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
കു​ടി​വെ​ള്ള വി​ത​ര​ണ ടാ​ങ്ക് സ്ഥി​തി ചെ​യ്യു​ന്ന ടി​ബി ജം​ഗ്ഷ​നി​ലെ ഇ​ന്‍റ​ർ ക​ണ​ക്ഷ​ൻ പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. ഇ​തു​വ​ഴി റോ​ഡ് പൊ​ളി​ക്കാ​തെ ത​ന്നെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പൈ​പ്പു​ക​ളി​ൽ നി​ന്നു കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കാ​ൻ ക​ഴി​യും. റോ​ഡ് നി​ർ​മാ​ണ​ത്തോ​ടൊ​പ്പം ന​ട​ക്കു​ന്ന റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ളു​ടെ ജോ​ലി​ക​ൾ വാ​ട്ട​ർ അ​ഥോ​റി​ട്ടി സ്വ​ന്തം ചെ​ല​വി​ലാ​ണ് ചെയ്യു​ന്ന​ത്. ക​ണ​ക്ഷ​ൻ പു​ന​സ്ഥാ​പി​ക്കു​ന്ന​തും വാ​ട്ട​ർ അ​ഥോ​റി​ട്ടി ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നു പ​ണം വാ​ങ്ങാ​തെ ചെ​യ്തു ന​ൽ​കും. പ​ഴ​യ എ​സി പൈ​പ്പു​ക​ൾ മാ​റ്റി ഉ​ൾ​വ​ശം വൃ​ത്തി​യു​ള്ള ഡി​ഐ​പി പൈ​പ്പു​ക​​ൾ സ്ഥാ​പി​ച്ച​തി​നാ​ൽ വെ​ള്ള​ത്തി​ന്‍റെ പ്ര​ഷ​ർ മൂ​ലം നി​ര​ന്ത​രം പൈ​പ്പ് പൊ​ട്ടു​ന്ന​തി​നു പ​രി​ഹാ​ര​മാ​കും. വാ​ട്ട​ർ അ​ഥോ​റി​ട്ടി ജം​ഗ്ഷ​ൻ മു​ത​ൽ ചോ​ര​ക്കു​ഴി വ​രെ​യു​ള്ള ഭാ​ഗ​ത്തെ ക​ണ​ക്ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. ഇ​വി​ടെ നി​ന്നു മേ​രി​ഗി​രി സ്കൂ​ൾ വ​രെ​യു​ം വ​ട​ക്ക​ൻ പാ​ല​ക്കു​ഴ ആ​റൂ​ർ സ്കൂ​ൾ വ​രെ​യും ഉ​ട​ൻ പൂ​ർ​ത്തി​യാക്കും.
മൂ​ഴി​യി​ൽനി​ന്നു വ​രു​ന്ന വെ​ള്ളം വാ​ളാ​യി​ക്കു​ന്നി​ലെ ടാ​ങ്കി​ൽ എ​ത്തി​യ ശേ​ഷം ടി​ബി ജം​ഗ്ഷ​നി​ലെ കു​ടി​വെ​ള്ള ടാ​ങ്കി​ൽ എ​ത്തി​ച്ചാ​ണ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ​ക്കുവേ​ണ്ട​ കു​ടി​വെ​ള്ളം ഈ ​ടാ​ങ്കി​ൽ നി​ന്നാ​ണ് എ​ത്തു​ന്ന​ത്. ചെ​രി​കു​ന്ന്, പു​റ്റാ​നി മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു ബൂ​സ്റ്റ​ർ പ​ന്പുവ​ഴി വെ​ള്ള​മെ​ത്തി​ക്കു​മെ​ന്നു വാ​ട്ട​ർ അ​ഥോ​റി​ട്ടി അ​റി​യി​ച്ചു.