പനിബാധിച്ച് ഓട്ടോഡ്രൈവർ മരിച്ചു
01:18 AM Apr 07, 2017 | Deepika.com
കാട്ടാക്കട : പനിബാധിച്ച് ചികിത്സയിലിരിക്കെ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. വിളപ്പിൽശാല നൂലിയോട് തുണ്ടുവിള വീട്ടിൽ ശ്രീകുമാറാണ് (41) മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും അവിടെ നിന്നും സ്വകാര്യ ആശുപത്രിയിലും കൊണ്ടു പോയെങ്കിലും മരിക്കുകയായിരുന്നു. ഒരാഴ്ച മുൻപാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഭാര്യ: മഞ്ജു. മക്കൾ:ഹരിത, ശ്രുതി. മരുമകൻ: അനൂപ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.