ന്യൂഡൽഹി: ആകാശവാണിയിലെ ഡൽഹി റിലേ മലയാളം വാർത്തകൾക്ക് തത്കാലം സ്ഥലംമാറ്റമില്ല. അടുത്ത അറിയിപ്പു വരെ വാർത്തകൾ ഡൽഹിയിൽ നിന്നു പ്രക്ഷേപണം ചെയ്യുമെന്നാണ് ആകാശവാണിയുടെ വിശദീകരണം.
സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മലയാളം വാർത്താ ബുള്ളറ്റിനുകൾ തിരുവനന്തപുരത്തേക്കു മാറ്റാനുള്ള തീരുമാനം ഇപ്പോൾ വേണ്ടെന്നു വച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ നിലയങ്ങൾക്കും വാർത്താബുള്ളറ്റിൻ തൽസമയം അപ് ലിങ്ക് ചെയ്യാനുള്ള ശേഷി തിരുവനന്തപുരത്തെ മീഡിയം വേവ് ട്രാൻസ്മിറ്ററിന് ഇല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് പുതിയ തീരുമാനം. ഇത് ഉടനടി പരിഹരിക്കാവുന്ന വിഷയമല്ലെന്നാണ് അധികൃതർ തന്നെ ചൂണ്ടിക്കാണിക്കുന്നത്.
ദേശീയ, ഇതര സംസ്ഥാന, അന്തർദേശീയ വാർത്തകൾ അടങ്ങുന്ന 10 മിനിറ്റ് ബുള്ളറ്റിൻ എല്ലാ ദിവസവും രാവിലെ 7.25നും ഉച്ചക്ക് 12.50നും രാത്രി 7.25നുമാണ്. ഇതിനു പുറമെ രാത്രി 11.15ന് വിദേശപ്രക്ഷേപണത്തിെന്റെ ഭാഗമായുള്ള 15 മിനിട്ട് വാർത്തയും വാർത്താ വീക്ഷണവുമുണ്ട്. ഇവ മാർച്ച് ഒന്നു മുതൽ ഡൽഹിയിൽ നിന്നു മാറ്റി തിരുവനന്തപുരം നിലയത്തിൽ നിന്ന് നൽകുമെന്നായിരുന്നു പ്രഖ്യാപനം.
ആകാശവാണി മലയാളം വാർത്ത ഡൽഹിയിൽ തുടരും
03:12 AM Mar 01, 2017 | Deepika.com