കോട്ടയം: മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ ഒന്പതിന് പിടിഎ ഹാളിൽ ലോകാരോഗ്യദിനം ആചരിക്കും.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം സൈക്യാട്രിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. റോയി ഏബ്രഹാം കള്ളിവയലിൽ ഉദ്ഘാടനം ചെയ്യും. സുരേഷ്കുറുപ്പ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
ഡിഎംഒ ഡോ. ജേക്കബ് വർഗീസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ഡോ. സി.എൻ. ചന്ദ്രമോഹൻ, ഡോ. വത്സമ്മ ജോസഫ്, ഡോ. എ. ശോഭ, പി.യു. തോമസ്, ഡോ. വർഗീസ് പി. പുന്നൂസ്, ഡോ. പ്രിയ ജി. മേനോൻ എന്നിവർ പ്രസംഗിക്കും.
ലോകാരോഗ്യദിന ആചരണം ഇന്ന്
01:08 AM Apr 07, 2017 | Deepika.com