ചങ്ങനാശേരി: ഉന്പിടിചിറയിൽനിന്ന് ആരംഭിച്ച് ചങ്ങനാശേരി നഗരത്തിലെ വിവിധ വാർഡുകളിൽ കൂടി മനയ്ക്കച്ചിറയിൽ അവസാനിക്കുന്ന ഉന്പിഴിച്ചിറ ആവണിത്തോട് വാർഡ് കൗണ്‍സിലറുടെ നേതൃത്വത്തിൽ മാലിന്യം നീക്കി വൃത്തിയാക്കി.
ഏറെ നാളായി മാലിന്യക്കൂന്പാരമായി നാട്ടുകാർക്ക് ദുരിതം സൃഷ്ടിച്ച തോടിനാണു ശാപമോശമായത്. നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് തോട് വൃത്തിയാക്കിയത്. ആലപ്പുഴ ചങ്ങനാശേരി റോഡിൽ മനയ്ക്കച്ചിറയിലുള്ള കലുങ്ക് മാലിന്യവും മണ്ണും കയറി മൂടികിടക്കുകയാണ്. ഇതുമൂലം മാലിന്യങ്ങൾ ആവണിയിലും പരിസര പ്രദേശങ്ങളും കുന്നുകൂടിയ നിലയിലാണ് ഈ കാരണത്താൻ മഴപെയ്യുന്പോൾ തോട് നിറഞ്ഞ് ഉന്പിഴിച്ചിറ മുതൽ ആവണി വരെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആകുന്നത് നിത്യസംഭവമാണ്.
ആയതിനാൽ എസി റോഡിൽ മനയ്ക്കച്ചിറ ഭാഗത്തെ കലുങ്ക് പൊളിച്ച് ആഴം കൂട്ടി ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം എന്ന് വാർഡ് കൗണ്‍സിൽ അംബികാ വിജയൻ ആവശ്യപ്പെട്ടു
ആവണി തോട്ടിലെ മാലിന്യം നീക്കം ചെയ്ത ു
01:08 AM Apr 07, 2017 | Deepika.com