ചങ്ങനാശേരി:ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന് തെളിവുണ്ടായിട്ടും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത പോലീസും ഇടതു സർക്കാരും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നു ബിജെപി സംസ്ഥാന സമിതിയംഗം എം.ബി. രാജഗോപാൽ. ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനോടനുബന്ധിച്ചു നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനുശേഷം പെരുന്ന ബസ് സ്റ്റാൻഡിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അമ്മമാരുടെ പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഉയർന്നു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മണ്ഡലം പ്രസിഡന്റ് എം.എസ്. വിശ്വനാഥൻ അധ്യക്ഷനായിരുന്നു. എൻ.പി. കൃഷ്ണകുമാർ, പി.പി. ധീരസിംഹൻ, എ. മനോജ്, ബി.ആർ. മഞ്ജീഷ്, ആർ. ഉണ്ണിക്കൃഷ്ണപിള്ള, പി. സുരേന്ദ്രനാഥ്, സത്യപാൽ, കെ.കെ. സുനിൽ, എം.വി. മുരളീധരൻ, ഗോപി നല്ലൂർ പടവിൽ, വി.വി. വിനയൻ, വിഷ്ണു ഗോപിദാസ്, വിനോദ് കുന്നേൽ, ശ്രീജേഷ് ശ്രീകൃഷ്ണ, കുഞ്ഞുമോൻ ഉദിക്കൽ, കുമാർ ശിബിരം, പ്രദീപ് കന്നക്കാട്, കണ്ണൻ പായിപ്പാട്, രമ്യാ കൃഷ്ണൻ, മായാദേവി എന്നിവർ പ്രകടനത്തിനു നേതൃത്വം നല്കി.
ബിജെപി പ്രകടനം നടത്തി
01:07 AM Apr 07, 2017 | Deepika.com