ചങ്ങനാശേരി: പാന്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ കുറ്റവാളികളെയും അറസ്റ്റു ചെയ്യണമെന്നാവശ്യവുമായി തിരുവനന്തപുരത്ത് സമരം ചെയ്ത ജിഷ്ണുവിന്റെ അമ്മ മഹിജക്കും, കുടുംബാംഗങ്ങൾക്കും നേരെ നടന്ന ക്രൂരമായ മർദനത്തിൽ പ്രതിഷേധിച്ച് ഇന്നലെ യുഡിഎഫ് നടത്തിയ ഹർത്താൽ പൂർണം. ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. പ്രകടനത്തിനിടെ ഒരു സംഘം പ്രവർത്തകർ കഐസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് ഇരച്ചുകയറി. സിഐടിയു പ്രവ്#ത്തകരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. ഇത് സംഘർഷത്തിലേക്കു നീങ്ങിയതോടെ പോലീസെത്തി രംഗം ശാന്തമാക്കി. പ്രകടനം ഒന്നാം നന്പർ ബസ് സ്റ്റാൻഡിനടുത്തെത്തിയപ്പോൾ അവിടെ പ്രവർത്തിച്ചിരുന്ന കാനറാ ബാങ്കിനു നേരെ കല്ലേറുണ്ടായി. കല്ലേറിൽ ബാങ്കിന്റെ ബോർഡ് തകർന്നു.
യോഗം കെപിസിസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. അജീസ് ബെൻ മാത്യു ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പി.എൻ നൗഷാദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.എച്ച് നാസർ, രാജീവ് മേച്ചേരി, ബ്ലോക്ക് പ്രസിഡന്റുമാരായ ആന്റണി കുന്നുംപുറം, എം.ഡി ദേവരാജൻ, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം പി.എചച്ച് ഷാജഹാൻ, തോമസ് അക്കര, മീഡിയാസെൽ ചെയർമാൻ പി.എ അബ്ദുൽ സലാം, മുനിസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മാത്യുമണമേൽ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ എം.എച്ച് ഹനീഫ, പി.എം മോഹനൻപിള്ള, കെ.എ ജോസഫ്, ബിജു പുല്ലുകാട്, ബിജു കന്പോളത്തുപറന്പിൽ, പി.എം ഷെഫീക്ക്, നഗരസഭാംഗങ്ങളായ സിബി പാറയ്ക്കൽ, മാർട്ടിൻ സ്കറിയ, പി.എച്ച് അഷ്റഫ്, ജോമോൻ കുളങ്ങര, യു.ഡി.എഫ് നേതാക്കളായ കെ.എൻ മുഹമ്മദ്സിയ, സാബുമുല്ലശ്ശേരി, റ്റോമി ജോസഫ്, എം.ആർ മഹേഷ്, സുധീഷ് നെടുംപറന്പിൽ, സോണി കുട്ടംപേരൂർ, ബാബുകുട്ടൻചിറ, രാജു ചാക്കോ, രഞ്ജിത്ത് അറയ്ക്കൽ, ജിൻസണ് മാത്യു, അഫ്സൽ നിസാം, റെജു ഇബ്രാഹിം, അരുണ്‍ ദേവസ്യ, മനോജ്, മെൽവിൻ മാത്യു, ജയിംസ് വേഷ്ണാൽ, നിധീഷ് കോച്ചേരി, അരുണ്‍ ബാബു, ഡെന്നീസ് ജോസ്, റെജി കേളമ്മാട്ട്, അൻസാദ് തെളളിയിൽ, സോബിച്ചൻ കണ്ണന്പള്ളി, ജോജിമോൻ, റ്റോണി കുട്ടംന്പേരൂർ, ജോബിൻ നെടുംപറന്പിൽ, ലിജോ ജോർജ്, സി.മോനിച്ചൻ, മോനിച്ചൻ തലക്കുളത്ത്, മജീദ്ഖാൻ, സണ്ണി ഏത്തയ്ക്കാട്, കെ.എച്ച് നിസ്താർ, പി.എൻ അമീർ എന്നിവർ പങ്കെടുത്തു.
മഹിജയ്ക്ക് നേരെ പോലീസ് അതിക്രമം ഹർത്താലിൽ ജനരോഷമിരന്പി
01:07 AM Apr 07, 2017 | Deepika.com