നടവയൽ: കനത്ത കാറ്റിലും മഴയിലും നീർവാരത്ത് വ്യാപക നാശനഷ്ട്ടം. തെങ്ങ് കടപുഴകി വീണ് ഒരുവീട് പൂർണമായും തകർന്നു. നിരവധി വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.
നീർവാരം ഇരുകൂഴി കുന്നേൽ ജനാർദ്ദനന്റെ വീടിന് മുകളിലാണ് ഇന്നലെ വൈകിട്ട് തെങ്ങ് കടപുഴകി വീണത്. വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു. നീർവാരം നെല്ലിയാനി കോളനി ഉറവുങ്കൽ രാജൻ, പുത്തൻകോട് ശിവദാസൻ എന്നിവരുടെ വീടുകൾ ഭാഗികമായും തകർന്നു, മിക്കയിടത്തും മരങ്ങൾ വീണ് വൈദ്യുതി ബന്ധവും നിലച്ചു.
വീടുകൾ നശിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗം മണി ഇല്ല്യയന്പം, വാർഡ് അംഗം സാബു നീർവാരം തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വേനൽ മഴ; നീർവാരത്ത് വ്യാപക നാശനഷ്ടം
12:45 AM Apr 07, 2017 | Deepika.com