ല​ഹ​രി​വി​രു​ദ്ധ സം​ഗ​മ​വും പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി

12:44 AM Apr 07, 2017 | Deepika.com
ഓ​ട​പ്പ​ള്ളം: ഗ​വ.​ഹൈ​സ്കൂ​ളി​ലെ ല​ഹ​രി​വി​രു​ദ്ധ ക്ല​ബും അ​ർ​ച്ച​ന ഗ്ര​ന്ഥാ​ല​യ​വും സം​യു​ക്ത​മാ​യി പു​തു​വീ​ട് പ​ണി​യ കോ​ള​നി​യി​ൽ ല​ഹ​രി​വി​രു​ദ്ധ സം​ഗ​മ​വും പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. മീ​ന​ങ്ങാ​ടി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ എം.​സി. ശ​ര​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വ്യാ​പ​നം സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും സ​മൂ​ഹ​ത്തെ​യും എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് കോ​ഓ​ർ​ഡി​നേ​റ്റ​ർ എം.​എ. പു​ഷ്പ സം​സാ​രി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​കെ. പ്ര​മോ​ദ്, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​ബ്ദു​ൽ അ​സീ​സ്, അ​ശ്വ​തി, സൈ​നു​ദ്ദീ​ൻ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​നി സ്വാ​ഗ​ത​വും സു​ലേ​ഖ ന​ന്ദി​യും പ​റ​ഞ്ഞു.