അ​തി​ർ​ത്തി വ​ന​ങ്ങ​ളി​ൽ ദൗ​ത്യ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്തി

12:44 AM Apr 07, 2017 | Deepika.com
ഗൂ​ഡ​ല്ലൂ​ർ: കു​ന്നൂ​ർ നെ​ടു​ക​ന്പ ആ​ദി​വാ​സി ഗ്രാ​മ​ത്തി​ൽ മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​മി​ഴ്നാ​ട് ദൗ​ത്യ​സേ​ന ക​ർ​ണാ​ട​ക-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി വ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
മ​സി​ന​ഗു​ഡി, ബൊ​ക്കാ​പു​രം, മാ​വ​ന​ല്ല, സി​രി​യൂ​ർ, ആ​ന​ക്ക​ട്ടി, വാ​ഴ​ത്തോ​ട്ടം, ക​ക്ക​ന​ഹ​ള്ള എ​ന്നി​വി​ട​ങ്ങ​ളി​ൽ സി​ഐ വ​ല്ല​വ​ൻ, എ​സ്ഐ​മാ​രാ​യ മു​രു​കേ​ശ​ൻ, മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​യു​ധ​സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നെ​ടു​ക​ന്പ​യി​ൽ ര​ണ്ട് സ്ത്രീ​ക​ളും അ​ഞ്ച് പു​രു​ഷന്മാ​രും അ​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് എ​ത്തി​യ​ത്. ഈ ​വി​വ​രം ആ​ദി​വാ​സി​ക​ളാ​ണ് ദൗ​ത്യ​സേ​ന​യ്ക്ക് കൈ​മാ​റി​യ​ത്. മാ​വോ​വാ​ദി​ക​ൾ ഭ​ക്ഷ​ണ​വും ശേ​ഖ​രി​ച്ചാ​ണ് ആ​ദി​വാ​സി ഉൗ​രി​ൽ​നി​ന്നു മ​ട​ങ്ങി​യ​ത്.