കോട്ടയം: ടിവിയുടെയും കാർട്ടൂണിന്റെയും മുന്നിൽ ചടഞ്ഞിരുന്ന് സമയം കളയുന്ന കുട്ടികളെ വായനയുടെയും കഥകളുടെയും വലിയ ലോകത്തെത്തിക്കാൻ കഥയുത്സവം ഒരുങ്ങുന്നു.
ആർട്ട്, ക്രാഫ്റ്റ്, തിയേറ്റർ, മ്യൂസിക്, പാവ നാടകം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള കഥപറന്പിൽ രീതികളെ കുട്ടികൾക്കായി പരിചയപ്പെടുത്തുകയാണ് കഥയുത്സവം. തന്പ് ആൾട്ടർ ഈവന്റ്സും ലൈഫ് ട്രീ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കഥയുത്സവം 18 മുതൽ 20 വരെ കോട്ടയം കുമാരനല്ലൂരിലുള്ള തന്മയ മീഡിയ സെന്ററിലാണ് നടക്കുന്നത്. അഞ്ചുമുതൽ 13 വരെ വയസുള്ളവർക്കു പങ്കെടുക്കാം. രാവിലെ 9.30 മുതൽ 3.30 വരെയാണ് കഥയുത്സവം. ഫോൺ:9072350065, 8593917765.
കുട്ടികൾക്കായി ‘കഥയുത്സവം'
12:35 AM Apr 07, 2017 | Deepika.com