കോട്ടയം: കോട്ടയം നഗരത്തെ സംഗീത സാന്ദ്രമാക്കാൻ ആർട്സ് ഫൗണ്ടേഷൻ വീണ്ടുമെത്തുന്നു. പൂർണമായ ഹിന്ദി ഗാനങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള സംഗീത പരിപാടി സംഗീത് കെ. സിത്താര നാളെ വൈകുന്നേരം ആറിനു മാമ്മൻ മാപ്പിള ഹാളിൽ നടക്കും. സംഗീത വിരുന്നിൽ ഗാനങ്ങൾ ആലപിക്കുന്നത് മുംബൈയിൽനിന്നുള്ള പ്രമുഖ ഗായകരാണ്.
പ്രമുഖ ഗായിക ശാരിക സിംഗിനൊപ്പം ഗായകരായ വിനോദ് ശേഷാദ്രി, പ്രമോദ് തർവാഡേക്കർ, അവതാരകനായ വിനായക് ഷിൻഡെ എന്നിവർ ഉൾപ്പെടും. തൃശൂർ കലാസദനാണു പശ്ചാത്തല സംഗീതം ഒരുക്കുന്നത്. പ്രവേശനം ആർട്സ് ഫൗണ്ടഷൻ അംഗങ്ങൾക്കു മാത്രമാണ്. അംഗത്വമെടുക്കാൻ താത്പര്യമുള്ളവർ 9447660679, 0481-2300798.
ആർട്സ് ഫൗണ്ടേഷന്റെ സംഗീത വിരുന്ന്
11:49 PM Apr 06, 2017 | Deepika.com