ഷൊർണൂരിൽ ലാത്തിയടിയേറ്റ് നാലുപേർക്ക് പരിക്ക്

11:39 PM Apr 06, 2017 | Deepika.com
ഷൊർണൂർ: ഹർത്താലിനോടനുബന്ധിച്ച് പ്രകടനം നടത്തിയ യു.ഡി.എഫ്.പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിപ്രയോഗം നടത്തി. ഡിസിസി സെക്രട്ടറി ഷൊർണൂർ വിജയൻ ,യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പ്രമോദ്, ആഷിക്ക്, ജയേഷ് എന്നിവർക്ക് ലാത്തിയടിയിൽ പരുക്കേറ്റു.ഇവരിൽ പ്രമോദിനേയും ,ആഷിക്കിനേയും ഷൊർണൂർ ഗവർമെണ്ട് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ പതിനൊന്നരയോടെ പ്രകടനം ഷൊർണൂർ പോസ്റ്റ് ഓഫീസിന് മുന്നിലെത്തിയപ്പോൾ പോസ്റ്റ് ഓഫിസ് അടക്കണമെന്ന അഭ്യാർത്ഥിക്കാൻ ചെന്ന യു.ഡി.എഫ് പ്രവർത്തകരെ ഒരു പ്രകോപനവുമില്ലാതെ ലാത്തികൊണ്ടു് പൊതിരെ തല്ലുകയായിരുന്നു.പ്രവർത്തകരുടെ കയ്യിനും കാലിനും പുറത്തുമാണ് അടിയേറ്റത്. ലാത്തി പ്രയോഗത്തിൽ പ്രതിക്ഷേധിച്ച് ഡി.സി.സെക്രട്ടറിമാരായ വി.കെ.ശ്രീകൃഷ്ണൻ, ഷൊർണൂർ വിജയൻ ,ടി. വൈ. ഷിഹാബുദ്ധീൻ, കെ.കൃഷ്ണകുമാർ ,കോൺഗ്രസ് ഷൊർണൂർ മണ്ഡലം പ്രസിഡണ്ട് ടി.കെ.ബഷീർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എച്ച്.ഫിറോസ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ ഷൊർണൂർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ഒറ്റപ്പാലം സി.ഐ.എ ത്ത നേതാക്കന്മാരുമായി ചർച്ച നടത്തി അതിക്രമം നടത്തിയ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാമെന്നു ഉറപ്പ് നൽകിയ ശേഷമാണ് ഉപരോധം പിൻവലിച്ചത്. രാവിലെ കുളപ്പുള്ളി ഗവർ.് പ്രസിന് മുന്നിൽ യു.ഡി.എഫ്.പ്രവർത്തകരെ കോപിപ്പിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്ന് മണ്ഡലം പ്രസിഡണ്ട് ടി.കെ.ബഷിർ കുറ്റപ്പെടുത്തി. ഒരു പൊലീസുകാരൻ പ്രവർത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നുവത്രെ നേതാക്കളും മറ്റു പോലീസുകാരും ഇടപ്പെട്ടാണ് സംഘർഷം ഒഴിവാക്കിയത്.