തെന്നിലാപുരം വേല ആഘോഷിച്ചു

11:39 PM Apr 06, 2017 | Deepika.com
ആലത്തൂർ: തെന്നിലാപുരം കുന്നേക്കാട്ട് ഭഗവതി ക്ഷേത്ര ത്തിലെ വേല വെടിക്കെട്ടും കമ്പം കത്തിച്ചുള്ള പൂത്തിരി ശോഭയോടെയും ആഘോഷി ച്ചു.ഓർക്കാപുറത്തെത്തിയ ഹർത്താൽ വേലയുടെ ജനപ്രൗഡി കുറച്ചുവെങ്കിലും നാട്ടുകാരുടെ സാന്നിധ്യം വേല യുടെ മാറ്റിന് കുറവ് വന്നില്ല. മീന മാസത്തിലെ ആയില്യം നാളിലായിരുന്നു ആഘോഷം.

വ്യാഴാഴ്ച രാവിലെ പ്രത്യേക പൂജകളോടെ ക്ഷേത്രത്തിൽ ചടങ്ങുകൾ തുടങ്ങി. ശേഷം പഞ്ചവാദ്യത്തോടെ ഭഗവതി യുടെ വാളുംചിലമ്പും ചീർമ്പ ക്കാവിലേക്കും അവിടെ നിന്ന് കുന്നേക്കാട്ട് ക്ഷേത്രത്തിലേ ക്കും തുടർന്ന് കൂട്ടാലയിലേക്കും എഴുന്നള്ളിച്ചു .വൈകുന്നേരം മൂന്നിന് ചീർമ്പക്കാവിൽ നിന്ന് പന്തലിലേക്ക് പാണ്ടിമേളം, ശിങ്കാരിമേളം,എന്നിവയുടെ അകമ്പടിയോടെ ആന എഴുന്ന ള്ളിപ്പ് നടത്തി. രാത്രി 730 ന് പടിഞ്ഞാറെതറ, കിഴക്കേതറ വിഭാഗങ്ങളുടെ വെടിക്കെട്ടോ ടെ പകൽവേല അവസാനിച്ചു.