നാല്പതാം വെള്ളിആചരണവും, കുരിശുമല തീർഥാടനവും ഇന്ന്

11:39 PM Apr 06, 2017 | Deepika.com
അഗളി: അട്ടപ്പാടി ജെല്ലിപ്പാറ കാൽവരിമൗണ്ട് തീർഥാടനകേന്ദ്രത്തിൽ നാല്പതാം വെള്ളിആചരണവും കുരിശുമല തീർഥാടനവും ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 3.30ന് ആരാധന, 4.30ന് പാലക്കാട് രൂപതാ ബിഷപ് മാർ ജേക്കബ് മനത്തോടത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന.

വൈകുന്നേരം ആറിന് ബിഷപ്പിനും വൈദികർക്കുമൊപ്പം നൂറുകണക്കിന് വിശ്വാസികൾ കുരിശുമല കയറും. തീർഥാടകർ തങ്ങളുടെ നിയോഗങ്ങൾ ദേവാലയത്തിൽ സമർപ്പിച്ചശേഷമാണ് മലകയറുക. ഇടവക ദേവാലയത്തിൽനിന്നും കുരിശുമല തീർഥാടകർക്ക് മലകയറുന്നതിനുള്ള കുരിശു വെഞ്ചരിച്ചു നല്കും. രാത്രി 11 മണിവരെയാണ് മലകയറാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.ബിഷപ്പിനോടും വൈദികരോടും ഒപ്പം ക്രൂശിതന്റെ പാതയിൽ ചരിച്ച് പാപപരിഹാരം കൃത്യങ്ങളിലൂടെ ജീവിതനവീകരണം പ്രാപിക്കാൻ ഇടവകവികാരി ഫാ. ജോസ്പ്രകാശ് തൂണിക്കാവിൽ, സഹവികാരി ഫാ. റോബിൻ വയലിൽ എന്നിവർ ജല്ലിപ്പാറ ഇടവകയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.