ഗ്രാമപഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനും അവാർഡ്

11:38 PM Apr 06, 2017 | Deepika.com
പാലക്കാട്: അങ്കണവാടി പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കുന്ന തദ്ദേശ സ്‌ഥാപനങ്ങൾക്ക് സാമൂഹികനീതി വകുപ്പ് അവാർഡ് ഏർപ്പെടുത്തുന്നു. ജില്ലാതലത്തിൽ ഗ്രാമപഞ്ചായത്തിനും സംസ്‌ഥാനതലത്തിൽ ബ്ലോക്ക് പഞ്ചായത്തിനുമാണ് അവാർഡ് നൽകുക. ഏപ്രിൽ 20 വരെ അവാർഡിന് അപേക്ഷിക്കാം. വിശദവിവരം സാമൂഹികനീതി വകുപ്പിന്റെ സിവിൽ സ്റ്റേഷനിലെ പ്രോഗ്രാം ഓഫീസിലും ഏതാത് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസുകളിലും ലഭിക്കും. 0491–2505780.