ചരക്കു ട്രെയിൻ പാളം തെറ്റി
11:32 PM Feb 27, 2017 | Deepika.com
മുംബൈ: ചരക്കു ട്രെയിൻ പാളം തെറ്റിയതിനെത്തുടർന്ന് കുർള- സിഎസ്ടി സബർബർ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. വാഡലയ്ക്കും ജെടിബി നഗറിനുമിടയിൽ ഇന്നലെ വെളുപ്പിന് 4.15 നായിരുന്നു സംഭവം. മൻഡോളിയിലേക്കു പോയ മൂന്നു ബോഗികളാണു പാളം തെറ്റിയത്. പൻവേലിൽനിന്നു സിഎസ്ടിയിലേക്കുള്ള ട്രെയിനുകളും സർവീസ് നിർത്തിയതോടെ യാത്രക്കാർ വലഞ്ഞു.