അ​ടി​പ്പാ​ത നി​ർ​മി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു

10:48 PM Apr 06, 2017 | Deepika.com
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്-​വീ​യ​പു​രം റോ​ഡി​ൽ ക​രു​വാ​റ്റ 106-ാം ന​ന്പ​ർ ല​വ​ൽ ക്രോ​സി​നു പ​ക​ര​മാ​യി അ​ഞ്ച് മീ​റ്റ​ർ-​മൂ​ന്നു​മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള അ​ടി​പ്പാ​ത നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ന്ന് പൊ​തു​മ​രാ​മ​ത്ത്-​ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.
ക​രു​വാ​റ്റ-​വീ​യ​പു​രം റോ​ഡി​ന്‍റെ തു​ട​ക്ക​മാ​യ വ​ഴി​യ​ന്പ​ലം-​കൊ​വാ​റ​ക്ക​ട​വ് റോ​ഡി​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​ണി​യാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്ന അ​ടി​പ്പാ​ത​യി​ലൂ​ടെ ഒ​രു​ലൈ​ൻ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മേ ക​ട​ന്നു​പോ​കാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ. ഈ ​രീ​തി​യി​ൽ അ​ടി​പ്പാ​ത നി​ർ​മി​ച്ചാ​ൽ ക​രു​വാ​റ്റ നി​വാ​സി​ക​ൾ​ക്കു​ള്ള പ്ര​ധാ​ന റോ​ഡ് എ​ന്ന​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ടു​മെ​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. സ്ഥ​ല​വാ​സി​ക​ൾ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്കി. നി​വേ​ദ​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ക​ത്തു​മു​ഖേ​ന റെ​യി​ൽ​വേ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി. തു​ട​ർ​ന്നാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഇ​തി​നു അ​നു​മ​തി ന​ല്കി​യ​തെ​ന്ന് ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു.