സൗജന്യ യാത്രയും ഭക്ഷണവും ഒരുക്കി സേവ് ആലപ്പി
10:48 PM Apr 06, 2017 | Deepika.com
ആലപ്പുഴ: എല്ലാ ഹർത്താൽ ദിനത്തിൽ എന്ന പോലെ സേവ് ആലപ്പി പ്രവർത്തകർ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ടൂറിസ്റ്റുകൾക്കും വാഹനം കിട്ടാതെ ബുദ്ധിമുട്ടിയ യാത്രക്കാർക്കും ആഹാരം കിട്ടാതെ വലഞ്ഞ യാത്രക്കാർക്കും അത്താഴക്കൂട്ടത്തിന്റെ സഹായത്തോടെ 100 പൊതി ഭക്ഷണവും വിതരണം ചെയ്തു. സേവ് ആലപ്പി രക്ഷാധികാരി ഫാ. സേവ്യർ കുടിയാംശേരി, ഡോ. ബാലചന്ദ്രൻ, പ്രസിഡന്റ് ഷിബു ഡേവിഡ്, ജോയിന്റ് സെക്രട്ടറി അനി അനീഫ്, ഉമ്മൻ, ആന്റണി ജേക്കബ്, സാബു, ഷിഹാബ് എന്നിവർ നേതൃത്വം നല്കി.