ആലപ്പുഴ: പട്ടണക്കാട് സ്കൂൾ വിദ്യാർഥി അനന്തുവിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റുചെയ്യണമെന്ന് കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു.
സംഭവത്തിൽ തുടർനടപടി വേണമെന്ന് കെ.സി. വേണുഗോപാൽ എംപിയും ആവശ്യപ്പെട്ടു. ജില്ലയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി കൊലപാതകങ്ങൾ ഉണ്ടായിട്ടും പോലീസ് നിഷ്ക്രിയമാണ്. മയക്കു മരുന്ന് മാഫിയകളേയും ഗുണ്ടാസംഘങ്ങളേയും അമർച്ച ചെയ്യാൻ പോലീസ് ചെറുവിരൽ പോലും അനക്കുന്നില്ലെന്നും എംപി പറഞ്ഞു. കുത്തഴിഞ്ഞുകിടക്കുന്ന ജില്ലയിലെ പോലീസ് സംവിധാനം അടിമുടി ഉടച്ചു വാർക്കണമെന്നും എംപി ആവശ്യപ്പെട്ടു.
അനന്തു കൊലക്കേസ്: മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന്
10:45 PM Apr 06, 2017 | Deepika.com