ആലപ്പുഴ: നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗണ്‍സിലിന്റെ (എൻസിഡിസി, ന്യൂഡൽഹി) ആഭിമുഖ്യത്തിൽ നടത്തിവരുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലന കോഴ്സുകളുടെ 25-ാമത് ബാച്ചിലേക്ക് വനിതകളിൽനിന്നും (പ്രായ പരിധിയില്ല) അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടിടിസി (ഒരു വർഷം, യോഗ്യത-എസ്എസ്എൽസി). ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടിടിസി (ഒരു വർഷം, യോഗ്യത- പ്ലസ്ടു). അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടിടിസി (ഒരു വർഷം, യോഗ്യത- രണ്ടു വർഷം ടിടിസി./2 വർഷ പിപിടിടിസി), പോസ്റ്റ് ഗ്രാജ്യൂവേറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽ മോണ്ടിസോറി ടിടിസി (ഒരു വർഷം, യോഗ്യത-ഏതെങ്കിലും ഡിഗ്രി) എന്നിവയാണ് കോഴ്സുകൾ.
റെഗുലർ, ഹോളിഡേ, ഡിസ്റ്റൻസ് ബാച്ചുകളിൽ പഠിക്കാൻ സൗകര്യമുണ്ട്. ആലപ്പുഴ, ചേർത്തല, മാവേലിക്കര, ചെങ്ങന്നൂർ എന്നിവയാണ് ജില്ലയിലെ പഠന കേന്ദ്രങ്ങൾ. അധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും. ഫോണ്‍: 9846808283.
പ്രവേശന പരീക്ഷ
ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നടത്തുന്ന മാതൃകാ പ്രവേശന പരീക്ഷ നാളെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.
അപേക്ഷ ക്ഷണിച്ചു.
10:45 PM Apr 06, 2017 | Deepika.com