അനന്തുവിന്റെ മരണം: വ്യാജപ്രചരണങ്ങൾ ജനം തള്ളുമെന്നു ബിജെപി
10:45 PM Apr 06, 2017 | Deepika.com
ചേർത്തല: പ്ലസ് ടൂ വിദ്യാർഥി കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയ വത്കരിക്കാനുള്ള നീക്കം ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നു ബിജെപി നിയോജകമണ്ഡലം കമ്മിറ്റി. വിദ്യാർഥിയുടെ മരണത്തിൽ ദുഃഖത്തിലായ കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനു പകരം രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും ശ്രമം. സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഗൂഢനീക്കം പൊതുജനം തിരിച്ചറിയുമെന്നും അടിസ്ഥാനരഹിതമായ പ്രചാരണം നടത്താനുള്ള ശ്രമത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സാനു സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. അരുണ്‍ കെ. പണിക്കർ, എം.എസ്. ഗോപാലകൃഷ്ണൻ, കെ.ആർ. അജിത്ത് എന്നിവർ പ്രസംഗിച്ചു.