മങ്കൊന്പ്: കല്ലൂർക്കാട് ചന്പക്കുളം സെന്റ് മേരീസ് ബസിലിക്കയിൽ 40-ാം വെള്ളിയാചരണം ഇന്നു നടക്കും. രാവിലെ ആറിനു സപ്ര, 6.15 നും, 9.30നും വിശുദ്ധ കുരിശിന്റെ വഴി. 6.30നും, 12.30നും 10.30നു വചനപ്രഘോഷണം. 11.30നു ദിവ്യകാരുണ്യആരാധന. 1.30ു നേർച്ചക്കഞ്ഞി.
മാസാദ്യ വെള്ളി ആചരണം
ചേർത്തല : തീർഥാടന കേന്ദ്രമായ തങ്കി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ വലിയനോന്പിലെ അവസാന വെള്ളിയാചരണവും മാസാദ്യ വെള്ളിയാചരണവും ഇന്നു നടക്കും രാവിലെ ആറിനും, 8.30നും, 10.30നും ഉച്ചകഴിഞ്ഞു മൂന്നിനും ദിവ്യബലി. തുടർന്നു കർത്താവിന്റെ അത്ഭുത പീഡാനുഭവ തിരുസ്വരുപ കല്ലറയ്ക്കു മുന്നിൽ പ്രത്യേക കല്ലറജപം, ആരാധന എന്നിവ നടക്കും.
സൈബർ ഉപവാസം
ആലപ്പുഴ: ഡിസിസി മൗണ്ട് കാർമൽ കത്തീഡ്രൽ ആഭിമുഖ്യത്തിൽ ഇന്നു സൈബർ ഉപവാസം നടത്തും. ഇന്റർനെറ്റിനു അടിമകളായിക്കൊണ്ടിരിക്കുന്ന തലമുറയെ പ്രാർഥനാ ചൈതന്യത്തിലേക്കും കുടുംബ ബന്ധങ്ങളുടെ വിശുദ്ധിയിലേക്കും തിരികെയെത്തിക്കുക എന്ന ആശയത്തിന്റെ പ്രചരണാർഥമാണ് ഉപവാസം സംഘടിപ്പിക്കുന്നത്.
നാൽപതാംവെള്ളി ആചരണം
10:45 PM Apr 06, 2017 | Deepika.com