കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
10:06 PM Feb 26, 2017 | Deepika.com
ചെന്നൈ: മുസ്ലിംലീഗ് ദേശീയ പ്രസിഡന്റായി പ്രഫ. കെ.എം. ഖാദർ മൊയ്തീനെയും ജനറൽ സെക്രട്ടറിയായി പി.കെ. കുഞ്ഞാലിക്കുട്ടിയെയും തെരഞ്ഞെടുത്തു. ഇ.ടി. മുഹമ്മദ് ബഷീറിനെ ഓർഗനൈസിംഗ് സെക്രട്ടറിയായും പി.വി. അബ്ദുൾ വഹാബിനെ ട്രഷററായും തെരഞ്ഞെടുത്തു. ചെന്നൈയിൽ ചേർന്ന മുസ്ലിം ലീഗ് ദേശീയ പ്രവർത്തക സമിതി യോഗത്തിലാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത്. പാണക്കാട് സയീദ് ഹൈദരലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടർന്നാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.