ന്യൂഡൽഹി: ഇന്ത്യൻ ലിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ നാലു ദിവസത്തെ സന്ദർശനത്തിനായി നാളെ അമേരിക്കയിലെത്തും. എച്ച് വൺ ബി വീസയുമായ ബന്ധപ്പെട്ട കാര്യങ്ങളും അമേരിക്കയിലെ ഇന്ത്യൻ പൗരൻമാരുടെ സുരക്ഷയും ചർച്ചാ വിഷയമാവും.
അനധികൃത കുടിയേറ്റക്കാർക്ക് എതിരേയുള്ള നടപടി കർക്കശമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം മൂന്നു ലക്ഷത്തോളം ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന റിപ്പോർട്ടുകളുടെയും ഇന്ത്യൻ എൻജിനിയർ അമേരിക്കയിൽ അക്രമിയുടെ വെടിയേറ്റു മരിച്ചതിന്റെയും പശ്ചാത്തലത്തിൽ വിദേശകാര്യ സെക്രട്ടറി ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്. യുഎസിലെ ഇന്ത്യൻ അംബാസഡർ നവ്തേജ് സർനയുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തും.
വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ നാളെ അമേരിക്കയിൽ
09:55 PM Feb 26, 2017 | Deepika.com