ചെറുതോണി: ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കു സമീപം പ്രവർത്തിക്കുന്ന കൃപ തൊഴിൽ പരിശീലനകേന്ദ്രത്തിൽ അസ്ഥിസംബന്ധമായ വൈകല്യമുള്ള യുവാക്കൾക്ക് താമസം, ഭക്ഷണം ഉൾപ്പെടെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു.
മൊബൈൽ ഫോണ് റിപ്പയറിംഗ്, വിവിധ കന്പ്യൂട്ടർ കോഴ്സുകൾ, കന്പ്യൂട്ടർ ഹാർഡ്വെയർ കോഴ്സുകൾ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ സർവീസിംഗ്, അസംബ്ലിംഗ്, ബുക്ക് ബൈൻഡിംഗ്, കുട നിർമാണം, മെഴുകുതിരി നിർമാണം എന്നിവയിൽ പരിശീലനം നൽകും. കൂടാതെ വ്യക്തിത്വ വികസനം, ജോലി നേടുന്നതിനുള്ള പ്രത്യേക ക്ലാസുകൾ, ഹ്രസ്വകാല തൊഴിൽ പരിശീലന ശിൽപശാലകൾ, ഭിന്നശേഷിക്കാർക്ക് ചെയ്യാവുന്ന ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങാനാവശ്യമായ പരിശീലനവും മാർഗനിർദേശങ്ങളും കോഴ്സിന്റെ ഭാഗമായി സൗജന്യമായി നൽകും.പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചതായി ഡയറക്ടർ ഫാ. പോൾ നെടുംചാലിൽ സിഎംഐ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, കൃപ പ്രോവിഡൻസ് ഹോം ചുണങ്ങംവേലി,ആലുവ,എറണാകുളം. ഫോണ്: 9961617117, 9846002990, 04842838153.
അംഗ പരിമിതർക്ക് സൗജന്യ തൊഴിൽ പരിശീലനം
10:31 PM Apr 06, 2017 | Deepika.com