മേയ്ദിന കായികമത്സരം
10:31 PM Apr 06, 2017 | Deepika.com
നെടുങ്കണ്ടം: മേയ്ദിനാചരണത്തിന്റെ ഭാഗമായി സിഐടിയു നെടുങ്കണ്ടം ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങൾ 11, 12 തിയതികളിൽ നടക്കും. 11-നും 12-നും മുണ്ടിയെരുമയിൽ വോളിബോൾ, ബാലൻപിള്ള സിറ്റിയിൽ ചെസ്, കാരംസ്, 12-ന് രാവിലെ മുതൽ നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ 100, 400, 800, 1500 മീറ്റർ ഓട്ടം, 1500 മീറ്റർ നടത്തം, ലോംഗ്ജന്പ്, ഷോട്ട്പുട്ട്, ഷട്ടിൽ തുടങ്ങിയ വിവിധ മത്സരങ്ങൾ നടക്കും. വൈകുന്നേരം അഞ്ചിന് പടിഞ്ഞാറേ കവലയിൽ പുരുഷൻമാർക്കായി വടംവലി മത്സരവും നടക്കും. എം.എ. സിറാജുദീൻ - ചെയർമാൻ, ടി.വി ശശി - കണ്‍വീനർ, ടി.എം ജോണ്‍ - ട്രഷറർ എന്നിവർ ഭാരവാഹികളായി 101 അംഗ സംഘാടകസമിതിയും രൂപീകരിച്ചു.