വായ്പ വിതരണം
10:31 PM Apr 06, 2017 | Deepika.com
അണക്കര: ചക്കുപള്ളം കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള വായ്പ വിതരണം പത്തിന് ഉച്ചകഴിഞ്ഞ് രണ്ടിന് അണക്കര സെന്റ് തോമസ് പാരീഷ് ഹാളിൽ നടക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി വായ്പ വിതരണം ഉദ്ഘാടനംചെയ്യും. കുടുംബശ്രീ ചെയർപേഴ്സണ് സന്ധ്യ ബിനോയി അധ്യക്ഷതവഹിക്കും.ജഐൽജി സബ്സിഡി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ കൃഷ്ണൻകുട്ടി നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും.