ഭൂ​മ​ഫി​യ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

10:31 PM Apr 06, 2017 | Deepika.com
അ​ടി​മാ​ലി: ചൊ​ക്ര​മു​ടി​യി​ൽ കൈ​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് മ​ധ്യ​വ​യ​സ്ക​നെ ഭൂ​മാ​ഫി​യ ആ​ക്ര​മി​ച്ചു. ബൈ​സ​ണ്‍​വാ​ലി മു​ത്തു​ങ്ക​ൽ ശ​ശി(55)​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ശ​ശി അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ബൈ​സ​ണ്‍​വാ​ലി​യി​ൽ മ​ണ​ലേ​ൽ സോ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​വ​ർ സം​ഘ​മാ​ണ് ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്ന് ശ​ശി രാ​ജാ​ക്കാ​ട് പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.
ബു​ധ​നാ​ഴ്ച റ​വ​ന്യു സം​ഘം ചൊ​ക്ര​മു​ടി​യി​ൽ സ​ർ​ക്കാ​ർ ഭൂ​മി​യി​ലെ കൈ​യേ​റ്റം തി​രി​ച്ചു​പി​ടി​ച്ചി​രു​ന്നു. ഇ​വി​ടേ​ക്ക് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ത്താ​ൻ ശ​ശി സൗ​ക​ര്യ​മൊ​രു​ക്കി​യെ​ന്നാ​രോ​പി​ച്ചാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ശ​ശി പ​റ​ഞ്ഞു. രാ​ജാ​ക്കാ​ട് പോ​ലീ​സ് കേ​സേ​ടു​ത്തു.