അടിമാലി: കെഎസ്ആർടിസി കണ്ടക്ടറെ വെട്ടി പരിക്കേൽപ്പിച്ചു. കഞ്ഞികുഴി തളളക്കാനം ബാബുസദനത്തിൽ സുമേഷ് ബാബു (38)നെയാണ് അടിമാലി ബസ്റ്റാൻറിൽവെച്ച് വെട്ടി പരിക്കേൽപ്പിച്ചത്. സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ തൊഴിലാളികളും സംഘംചേർന്ന് ആക്രമിച്ചു വീഴ്ത്തിയശേഷം സുമേഷിനെ വെട്ടുകയായിരുന്നു. പ്രതികൾ ഒളിവിലാണ്. ആക്രമണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
സുമേഷ് ബാബു എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. മേഖലയിൽ സ്വകാര്യ- കെഎസ്ആർടിസി ബസ് ജീവനക്കാർ തമ്മിലുളള പ്രശ്നമാകാം ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
കെഎസ്ആർടിസി കണ്ടക്ടറെ വെട്ടി പരിക്കേൽപിച്ചു
10:31 PM Apr 06, 2017 | Deepika.com