കസ്തൂരിരംഗൻ: അ​ന്തി​മ വി​ജ്ഞാ​പ​നം ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന്

10:04 PM Apr 06, 2017 | Deepika.com
മേ​ലു​കാ​വ്: ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൽ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് എ​ത്ര​യും വേ​ഗം അ​ന്തി​മ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് -എം ​മേ​ലു​കാ​വ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആ​യി​ര​ക്ക​ണ​ക്കി​നു ചെ​റു​കി​ട ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ന്ന ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. കേ​ര​ള​ത്തി​ൽ നി​ന്നും സ​ർ​വ​ക​ക്ഷി​സം​ഘം പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട് പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് ചീ​രാം​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​റ്റോ ജോ​സ്, സ​ണ്ണി മാ​ത്യു, ജോ​ൺ​സ​ൺ പാ​ന്പ​യ്ക്ക​ൽ, സി​ബി​റ്റ് കി​ഴ​ക്കേ​ട​ത്ത്, ജോ​സ് കു​ര്യ​ൻ, അ​ഖി​ൽ ബാ​ലു, സി.​ജി. അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.