റോ​ഡി​ല്‍ ഡീ​സ​ല്‍ വീ​ണു; ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു

10:04 PM Apr 06, 2017 | Deepika.com
കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്നു വീ​ണ ഡീ​സ​ലി​ല്‍ തെ​ന്നി ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ വ​ള​വി​ലാ​ണ് ഡീ​സ​ല്‍ വീ​ണ​ത്. ഏ​തോ വ​ലി​യ വാ​ഹ​ന​ത്തി​ല്‍ നി​ന്നു ചോ​ര്‍​ന്ന​താ​കാം എ​ന്നു ക​രു​തു​ന്നു. രാ​വി​ലെ 10 മ​ണി​യോ​ടെ ഇ​തു​വ​ഴി​യെ​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ തെ​ന്നി​വീ​ഴു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. റോ​ഡി​ലെ ഡീ​സ​ല്‍ നീ​ക്കം​ചെ​യ്യാ​ന്‍ നാ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി റോ​ഡി​ല്‍ അ​റ​ക്ക​പ്പൊ​ടി വി​ത​റി അ​പ​ക​ടം ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.