എരുമേലി: ദക്ഷിണ കേരളത്തിലെ പ്രമുഖരായ മുസ്ലിം പണ്ഡിതരുടെ പ്രഭാഷണം എട്ട് മുതൽ എരുമേലിയിൽ. പ്രഭാഷണ സദസ് 12ന് സമാപിക്കും. ജമാഅത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് പ്രഭാഷണം. എട്ടിന് രാത്രി 7.30 ന് എരുമേലി നൈനാർ ജുംഅ മസ്ജിദ് ചീഫ് ഇമാം ഹാജി. ടി. എസ് . അബ്ദുൾ കരീം മൗലവി എംഎഫ് ബി പ്രഭാഷണ സദസിന്റെ ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് അൽ ഹാഫിസ് കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി പ്രഭാഷണം നടത്തും. ഒന്പതിന് കുമ്മനം നിസാമുദ്ദീൻ അഫ്സരി, 10ന് ചിറയിൻകീഴ് എം.എ. നൗഷാദ് ബാഖവി, 11ന് പത്തനാപുരം അൽ ഹാഫിസ് സിറാജുദീൻ അൽഖാസിമി , സമാപന ദിവസമായ 12 ന് പത്തനാപുരം ഇ.പി. അബൂബക്കർ ഖാസിമി എന്നിവർ പ്രഭാഷണം നടത്തും.
ഇസ്ലാമിക പ്രഭാഷണ സദസ്
10:04 PM Apr 06, 2017 | Deepika.com