കുരുവിക്കൂട് മേഖലയില്‍ സാമൂഹ്യവിരുദ്ധശല്യം രൂക്ഷം
10:01 PM Apr 06, 2017 | Deepika.com
എലിക്കുളം: കുരുവിക്കൂട് മേഖലയില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം. പുലിയന്നൂര്‍ക്കാട് ക്ഷേത്രത്തിലേക്കുള്ള റോഡില്‍ വൈകുന്നേരങ്ങളില്‍ പരസ്യമദ്യപാനം പതിവായി. വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇരുചക്രവാഹനങ്ങളില്‍ എത്തുന്നവരാണ് മദ്യപസംഘത്തില്‍ ഏറെയും. ഇതുമൂലം സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള വഴിയാത്രക്കാര്‍ക്കും ഇരുചക്രവാഹനയാത്രികര്‍ക്കും ഇതുവഴിയുള്ള യാത്ര ദുസഹമാണ്. മദ്യപിച്ച ശേഷം കുപ്പിയും മറ്റു സാധനങ്ങളും സമീപ പുരയിടങ്ങളിലേക്കു വലിച്ചെറിയുക പതിവാണ്. മദ്യപരുടെ അശ്ലീല സംഭാഷണങ്ങള്‍ പ്രദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇക്കാര്യത്തില്‍ പോലീസ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.