പൊടിമറ്റം: സെന്റ് മേരീസ് ഇടവകയുടെ ചിരകാലാഭിലാഷമായിരുന്ന പാരിഷ്ഹാളിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ഒന്‍പതിന് വൈകുന്നേരം 5.45ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നിർവഹിക്കുമെന്ന് വികാരി ഫാ. ഡാർവിൻ വാലുമണ്ണേൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാടിന്റെ നാനാവിധ ആവശ്യങ്ങള്ക്കുപകരിക്കുന്നതിനുവേണ്ടി ആധുനിക രീതിയില്‍ എയര്‍കണ്ടീഷന്‍ സംവിധാനത്തോടുകൂടിയാണ് പാരിഷ്ഹാള്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ടു നിലകളിലുള്ളപാരിഷ്ഹാളില് ആദ്യ നിലയുടെയും അനുബന്ധ കടമുറികളുടെയും വെഞ്ചെരിപ്പ് 2015 ഏപ്രില്‍ 12-ാം തീയതി നടന്നു. ഇപ്പോള്‍ രണ്ടാം നിലയിലുള്ള ശീതീകരണ സംവിധാനത്തോടുകൂടിയ പാരിഷ്ഹാളും 23 കടമുറികളുമാണ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്.
പൊടിമറ്റം പ്രദേശത്തിന്റെ തന്നെ മുഖച്ഛായ മാറ്റാന്‍ ഇടയാക്കുന്ന നൂതന സംവിധാനത്തോടുകൂടിയുള്ള പാരിഷ്ഹാളിന്റെ മുകളിലത്തെ നിലയിലുള്ള ശീതീകരിച്ച ഹാളില്‍ 1200 പേര്‍ക്കുവരെ ഇരിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആദ്യ നിലയില്‍ അറുനൂറിലധികം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഉണ്ട്. 500 ല്‍ അധികം വാഹനങ്ങള്‍ പാര്ക്കുചെയ്യാന് സൗകര്യം, ആവശ്യമായ ഫര്‍ണിച്ചറുകളുടെ സജ്ജീകരണം, പരിസ്ഥിതിക്കിണങ്ങുന്ന മാലിന്യ സംസ്കരണ പ്ലാന്റുകള്‍, ആധുനിക നിലവാരത്തിലുള്ള പാചകപ്പുര, സിസിടിവി കാമറ നിരീക്ഷണം, ശുദ്ധജലത്തിനാവശ്യമായ ക്രമീകരണം തുടങ്ങിയവ സവിശേഷതകളാണ്.
പാരിഷ് ഹാള്‍ വെഞ്ചെരിപ്പിനു ശേഷം നടക്കുന്ന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. രൂപത സഹായ മെത്രാന് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. വികാരി ജനറാള്‍ ഫാ. ജസ്റ്റിന് പഴേപറമ്പില്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജൂലി എഫ്സിസി, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക്, ഇടവക പ്രതിനിധി ഡോ. ജോജോ കെ. ജോസഫ്, വാര്‍ഡ് മെംബര്‍ ഡെയ്സി ജോര്‍ജുകുട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും. വികാരി ഫാ. ഡാര്വിന് വാലുമണ്ണേല്‍ സ്വാഗതവും നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ പ്രഫ. ടി.ജെ. കുര്യന് തടമുറിയില്‍ നന്ദിയും പറയും.
പത്രസമ്മേളനത്തിൽ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കുന്നിപ്പുരയിടത്തില്, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ പ്രഫ. ടി.ജെ. കുര്യന് തടമുറിയില്‍, ട്രസ്റ്റിമാരായ ബോബച്ചന് കൊണ്ടൂപ്പറമ്പില്‍, ഡൊമിനിക് കിഴക്കേമുറി, ജോര്‍ജുകുട്ടി വെട്ടിക്കല്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സിബിച്ചന് കിഴക്കേത്തലയ്ക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോജി വാളിപ്ലാക്കല്‍, അംഗങ്ങളായ ജെയ്സണ്‍ ചെമ്പ്ളായില്‍, ജ്യോതിഷ് പുതിയാപറമ്പില്‍ എന്നിവരും പങ്കെടുത്തു.
പൊടിമറ്റം സെന്റ് മേരീസ് പാരിഷ് ഹാള്‍ വെഞ്ചരിപ്പും ഉദ്ഘാടനവും ഒന്‍പതിന്
10:01 PM Apr 06, 2017 | Deepika.com