പോലീസ് സാന്നിധ്യത്തിൽ കോ​ള​ജ് ആ​ക്ര​മിച്ചത് അ​പ​ല​പ​നീ​യം: മാ​തൃ​വേ​ദി

01:32 AM Apr 06, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ തെ​രു​വു ഗു​ണ്ട​ക​ൾ തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വം തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് സീ​റോ മ​ല​ബാ​ർ മാ​തൃ​വേ​ദി പ്ര​സ്താ​വി​ച്ചു. മി​ക​ച്ച നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജി​നെ ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ൽ.
യൂ​ണി​ഫോ​മി​ട്ട പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​ണൊ പോ​ലീ​സ് എ​ന്നു സം​ശ​യി​ക്ക​ത്ത​ക്ക രീ​തി​യി​ലു​ള്ള സ​മീ​പ​ന​മാ​ണ് നി​യ​മ​പാ​ല​ക​രി​ൽ നി​ന്നു​ണ്ടാ​യ​തെ​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. അ​ക്ര​മം ന​ട​ത്തി​യ​വ​രെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും കോ​ള​ജി​നു​ണ്ടാ​യ ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യി​ല്ലെ​ന്നു ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മാ​തൃ​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡെ​ൽ​സി ലൂ​ക്കാ​ച്ച​ൻ ന​ന്പ്യാ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ, ജി​ജി ജേ​ക്ക​ബ്, സി​സ്റ്റ​ർ ക്രി​സ്‌​ലി​ൻ, മേ​രി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.