അ​ന്വേ​ഷ​ണം ന​ട​ത്ത​ണം

01:32 AM Apr 06, 2017 | Deepika.com
മൂ​വാ​റ്റു​പു​ഴ: ബി​വ​റേ​ജ് മ​ദ്യ​വി​ൽ​പ​ന​ശാ​ല റ​സി​ഡ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​ട്ടു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നു പി​ന്നി​ൽ നി​ക്ഷി​പ്ത താ​ത്പ​ര്യ​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​രു​ന്നു. നാ​ലു കു​ടും​ബ​ത്തി​ന് താ​മ​സി​ക്കു​ന്ന​തി​നു രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള കെ​ട്ടി​ട​ത്തി​ൽ നാ​ലു അ​ടു​ക്ക​ള​യും എ​ട്ട് ബെ​ഡ്റൂ​മു​മാ​ണു​ള്ള​ത്. ഇ​ത് വാ​ണി​ജ്യാ​വ​ശ്യ​ത്തി​ന് യോ​ജ്യ​മ​ല്ലെ​ന്നും ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ലും മൂ​വാ​റ്റു​പു​ഴ മു​ൻ​സി​ഫ് കോ​ട​തി കെ​ട്ടി​ട​ത്തി​ൽ മ​ദ്യ​ശാ​ല സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം സ്റ്റേ ​ചെ​യ്തി​രു​ന്നു. ഇ​തി​ലും അ​നു​യോ​ജ്യ​മാ​യ പ​ല അ​പേ​ക്ഷ​ക​ളും ല​ഭ്യ​മാ​യി​ട്ടും അ​തു​സം​ബ​ന്ധി​ച്ച് പ​ഠി​ക്കു​ന്ന​തി​നോ പു​തി​യ​വ ക​ണ്ടെ​ത്തു​ന്ന​തി​നോ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ബി​വ​റേ​ജ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ​ക്ക് വാ​ശി​ക​വ​ല​യി​ലെ കെ​ട്ടി​ടം ത​ന്നെ മ​തി എ​ന്ന താ​ത്പ​ര്യ​ത്തി​നു പി​ന്നി​ലു​ള്ള വ​സ്തു​ത അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​നും ന​ഗ​ര​സ​ഭാം​ഗ​വു​മാ​യ സെ​ലി​ൻ ജോ​ർ​ജ്, ക​ണ്‍​വീ​ന​ർ ഇ​മ്മാ​നു​വ​ൽ പാ​ല​ക്കു​ഴി, രാ​ജേ​ഷ് അ​ല​ക്സ്, ജോ​ളി മ​ണ്ണൂ​ർ, ജ​യിം​സ് വ​ർ​ഗീ​സ്, റെ​ന്നി വ​ർ​ക്കി കാ​ക്ക​നാ​ട്ട്, എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.