കടമ്മനിട്ട രാമകൃഷ്ണൻ അനുസ്മരണം
01:32 AM Apr 06, 2017 | Deepika.com
കൂത്താട്ടുകുളം: മുത്തോലപുരം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കവി കടമ്മനിട്ട രാമകൃഷ്ണൻ അനുസ്മരണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി ജോസ് കരിന്പന ഉദ്ഘാടനം ചെയ്തു. റിട്ട. അധ്യാപിക കെ.കെ. സരസമ്മ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് കെ.ജെ. സെബാസ്റ്റ്യൻ അധ്യക്ഷനായി. സി.എ. ജോർജുകുട്ടി, പി.ജി. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു.