കൂ​ത്താ​ട്ടു​കു​ള​ത്തെ ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റ് അ​ട​ച്ചു​പൂ​ട്ടി

01:32 AM Apr 06, 2017 | Deepika.com
കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ​യു​ടെ ലൈ​സ​ൻ​സ് എ​ടു​ക്കാ​തെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് അ​ടച്ചുപൂ​ട്ടി.
ലൈ​സ​ൻ​സ് എ​ടു​ക്കാ​തെ ഔ​ട്ട്‌​ലെ​റ്റ് പ്ര​വ​ർ​ത്തി​പ്പി​ച്ച ബി​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ന​ഗ​ര​സ​ഭ നി​യ​മ​ലം​ഘ​ന​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ലൈ​സ​ൻ​സി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും കൗ​ണ്‍​സി​ൽ യോ​ഗം ചേ​രാ​ത്ത​തി​നാ​ൽ പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല.
കൂ​ത്താ​ട്ടു​കു​ള​ത്ത് എം​സി റോ​ഡി​നോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന നാ​ലു ബി​യ​ർ പാ​ർ​ല​റു​ക​ളും ര​ണ്ടു ഷാ​പ്പു​ക​ളും ക​ഴി​ഞ്ഞ ഒ​ന്നി​ന് പൂ​ട്ടി​യി​രു​ന്നു. ഇ​തോ​ടെ മ​ദ്യ​ശാ​ല​ക​ളി​ല്ലാ​ത്ത ന​ഗ​ര​സ​ഭ​യാ​യി കൂ​ത്താ​ട്ടു​കു​ളം മാ​റി.