കാ​ണാ​താ​യ കി​ടാ​വി​നെ നാ​ലു കി​ലോ​മീ​റ്റ​ർ അ​ക​ലെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി

01:30 AM Apr 06, 2017 | Deepika.com
കോ​ത​മം​ഗ​ലം: കാ​ണാ​താ​യ മൂ​രി​കി​ടാ​വി​നെ കി​ലോ​മീ​റ്റ​റു​ക​ൾ അ​പ്പു​റം കി​ണ​റ്റി​ൽ നി​ന്നു ക​ണ്ടെ​ത്തി.​മൂ​ന്നു​ദി​വ​സം മു​ന്പാ​ണ് ചെ​ങ്ക​ര സ്വ​ദേ​ശി ആ​ന്‍റ​ണി​യു​ടെ ഏ​ഴു​മാ​സം പ്രാ​യ​മാ​യ കി​ടാ​വി​നെ കാ​ണാ​താ​യ​ത്. പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്ക​ര​യി​ൽ നി​ന്നു കാ​ണാ​താ​യ കി​ടാ​വി​നെ നാ​ല് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ ഉ​പ്പു​ക​ണ്ട​ത്തെ കി​ണ​റ്റി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.
ഇ​ത്ര​യും ദൂ​ര​ത്തി​ൽ കി​ടാ​വ് എ​ത്തി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. മോ​ഷ​ണ​ശ്ര​മ​മാ​യി​രി​ക്കാ​മെ​ന്ന സം​ശ​യ​മാ​ണു​യ​രു​ന്ന​ത്. ആ​ൾ താ​മ​സ​മി​ല്ലാ​ത്ത പു​ര​യി​ട​ത്തി​ലെ കി​ണ​റി​ലാ​ണ് കി​ടാ​വ് മൂ​ന്നു ദി​വ​സം കി​ട​ന്ന​ത്. പൊ​ട്ട​ക്കി​ണ​റ്റി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടാ​നാ​യി കി​ടാ​രി​യു​ടെ നി​ർ​ത്താ​തെ​യു​ള്ള ക​ര​ച്ചി​ൽ കേ​ട്ടാ​ണ് അ​തു​വ​ഴി വ​ന്ന​വ​ർ ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് പ്രാ​ദേ​ശി​ക ചാ​ന​ലി​ൽ വ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ട​മ​യെ ക​ണ്ടെ​ത്തി കൈ​മാ​റി​യ​ത്.