പ്ര​തി​ഷേ​ധക്കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

01:30 AM Apr 06, 2017 | Deepika.com
കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ൽ ബാ​ന​ർ​ജി റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​വ​റേ​ജ​സ് മ​ദ്യ​വി​ല്പ​ന​ശാ​ല അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
ബി​വ​റേ​ജ​സ് മ​ദ്യ​വി​ല്പ​ന​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും പോ​കു​ന്ന സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. സെ​ന്‍റ് ഫ്രാ​ൻ​സി​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി വി​കാ​രി ഫാ.​ജൂ​ഡീ​സ് പ​ന​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്്മ കൊ​ച്ചി ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ഗ്രേ​സി ബാ​ബു ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. റാ​ഫേ​ൽ ക​ല്ലു​വീ​ട്ടി​ൽ, റ​സി​ഡ​ന്‍റ്സ് കൗ​ണ്‍​സി​ൽ അ​പ്പ​ക്സ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഹാ​ഷീം പറക്കാ​ട​ൻ, സെ​ൻ​ട്ര​ൽ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ജെ ബെ​ന്നി, റോ​സി സ്റ്റാ​ൻ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.