"സ്നേഹത്തണൽ’ പ്രവർത്തകർ പരിചരണം നൽകി
01:30 AM Apr 06, 2017 | Deepika.com
കൊച്ചി: എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയുടെ സ്നേഹത്തണൽ സംഘം തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ശിവക്ഷേത്ര പരിസരം, ചോറ്റാനിക്കര, എരുവേലി, തിരുവാണിയൂർ, മുളന്തുരുത്തി, തിരുവാങ്കുളം എന്നീ പ്രദേശങ്ങളിലുള്ള കിടപ്പിലായ രോഗികളുടെ വീടുകളിലെത്തി ചികിത്സയും മരുന്നും നൽകി. ഡോ. സി.എൻ. മോഹനൻ നായരുടെ നേതൃത്വത്തിലാണ് സ്നേഹത്തണൽ സംഘം വീടുകളിലെത്തി പരിചരണം നൽകിയത്. പാലിയേറ്റീവ് മെഡിക്കൽ ഓഫീസർമാരായ ഡോ. മിഷാൽ, ഡോ. നിഖിൽ, നഴ്സ് ജിൻസി, ജിയാമോൾ എന്നിവർ രോഗികളെ ശുശ്രൂഷിച്ചു. കോ ഓർഡിനേറ്റർ ടി.ആർ. രാജൻ, ജയൻ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.