ലോക ആരോഗ്യദിനാചരണം നാളെ

01:30 AM Apr 06, 2017 | Deepika.com
കൊ​ച്ചി: തൃ​ക്കാ​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​, ഇ​ന്ത്യ​ൻ സൈ​ക്കാ​ട്രി​ക് സൊ​സൈ​റ്റി കൊ​ച്ചി ശാ​ഖ, ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ സം​ഘ​ട​ന​യാ​യ മൈ​ത്രി​ എന്നിവ സംയുക്തമായി കാ​ക്ക​നാ​ടു​ള്ള മു​നി​സി​പ്പ​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ നാ​ളെ ലോ​ക ആ​രോ​ഗ്യ ദിനാചരണം നടത്തും.
വി​ഷാ​ദ​രോ​ഗാ​വ​സ്ഥ ഗൗ​ര​വ​മു​ള്ള പൊ​തു​ജ​ന ആ​രോ​ഗ്യ​പ്ര​ശ്ന​മെ​ന്ന് ഉ​യ​ർ​ത്തി കാ​ട്ടി അ​തേ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ക​യെ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ലോ​കാ​രോ​ഗ്യ ദി​ന​ത്തി​ലെ പ്ര​മേ​യം.മു​നി​സിപ്പൽ പ​രി​ധി​യി​ലുള്ള വി​ഷാ​ദ​രോഗത്തിന​ടി​മ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നും, പ്രാ​ഥ​മി​ക മ​നഃ​ശാ​സ്ത്ര സ​ഹാ​യം ന​ൽ​കാ​നും വി​ദ​ഗ്ധ പ​രി​ച​ര​ണം വേ​ണ്ട​വ​രെ അ​തി​നാ​യി പ്രേ​രി​പ്പി​ക്കാ​നു​മു​ള്ള പ​രി​ശീ​ല​നം ക​മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ൽ​കും. പ​രി​പാ​ടി തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​കെ.​ നീ​നു രാ​വി​ലെ 10ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ കള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫി​റു​ള്ള മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. ഈ ​വ​ർ​ഷ​ത്തെ ആ​കാ​ശ​വാ​ണി ദേശീ​യ പു​ര​സ്കാ​രം നേ​ടി​യ കൊ​ച്ചി നി​ല​യ​ത്തി​ലെ ടി.​പി. ​രാ​ജേ​ഷി​നെ ആ​ദ​രി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഡോ. ​ടി.​ആ​ർ.​ ജോ​ണ്‍, ഡോ. ​അ​ശ്വി​ൻ അ​ജി​ത്, ലി​റ്റോ പാ​ല​ത്തി​ങ്ക​ൽ എ​ന്നി​വ​ർ ക്ലാ​സെടുക്കും. ഡോ. ​സി .ജെ .​ജോ​ണ്‍ ച​ർ​ച്ച​ക​ൾ ന​യി​ക്കും.