ഇടമലയാർ-ക്രിപ്പെക്സ് റോഡ് ഉദ്ഘാടനം ചെയ്തു
01:25 AM Apr 06, 2017 | Deepika.com
അങ്കമാലി: തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിൽ നിർമാണം പൂർത്തീകരിച്ച ഇടമലയാർ-ക്രിപ്പെക്സ് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് നിർവഹിച്ചു. 200 മീറ്റർ ദൈർഘ്യമുള്ള റോഡ് തൊഴിലുറപ്പ് തൊഴിലാളികളാണ് നിർമിച്ചത്. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോസഫ് പാറേക്കാട്ടിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിൽവി ബൈജു, എം.എം. ജെയ്സണ്, ടി.ടി. പൗലോസ്, വിൻസി ജോയ്, കെ.കെ. സുരേഷ്, വി.എൻ. വിശ്വംഭരൻ, ജെയിംസ് പാസ്റ്റർ, മേരി ഫ്രാൻസിസ്, എൽസി ജോയ് എന്നിവർ പ്രസംഗിച്ചു.